മോഡി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്

2002 ലെ കലാപത്തിനിടെ അഗ്‌നിക്കിരയാക്കപ്പെട്ട 56 കടകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കാത്തതിനാണ് നോട്ടീസയച്ചത്. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കലാപത്തില്‍ കടകളും മറ്റും നഷ്ടപ്പെട്ട56 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്. കലാപത്തില്‍ തകര്‍ന്ന 600 ഓളം മതസ്ഥാപനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഒരു വര്‍ഷമായിട്ടും ഈ ഉത്തരവ് നടപ്പാക്കാതിരുന്നതാണ് മോഡി സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്.












Click it and Unblock the Notifications