സ്‌ഫോടനം, ഇറാന്റെ പങ്ക് ഇന്ത്യ തള്ളി

സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹു ഇറാനെ കുറ്റപ്പെടുത്തി കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. ജോര്‍ജിയയില്‍ നടന്ന ആക്രമശ്രമവും ചൊവ്വാഴ്ച ബാങ്കോക്കിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്കു പിറകിലും ഇറാനെ കുറ്റപ്പെടുത്താന്‍ ഇസ്രായേല്‍ തിടുക്കം കാണിച്ചിരുന്നു.
ബാങ്കോക്ക് സ്‌ഫോടനുവമായി ബന്ധപ്പെട്ട് മൂന്നു ഇറാന്‍കാരെ പോലിസ് സംശയിക്കുന്നുണ്ട്. ഇതില്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാളും ഉള്‍പ്പെടും. ഇന്ത്യയിലും ജോര്‍ജിയയിലും ഉപയോഗിച്ച രീതിയിലുള്ള സ്‌ഫോടകവസ്തു തന്നെയാണ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ളത്. എന്നാല്‍ ഇസ്രായേലാണ് ഇത്തരം സ്‌ഫോടനങ്ങള്‍ക്കു പിറകിലെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. രാജ്യത്തെ ആക്രമിക്കുന്നതിനുവേണ്ടി അവര്‍ ഒരുക്കുന്ന തന്ത്രങ്ങളാണിതെല്ലാം-ഔദ്യോഗികവാര്‍ത്ത ഏജന്‍സി വ്യക്തമാക്കി.












Click it and Unblock the Notifications