കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: മഹരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസ് നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ മകന്‍ റാവുസാഹിബ് ഷെഖാവത്ത് രംഗത്തെത്തി. പാവപ്പെട്ട സ്ഥാനാര്‍ഥികള്‍ക്കു കൈമാറാന്‍ വേണ്ടി സംസ്ഥാന ഘടകം നല്‍കിയ പണമാണു പിടികൂടിയതെന്നു കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ റാവുസാഹിബ് ഷെഖാവത്ത് പറയുന്നത്.

ശനിയാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെകാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ ആവശ്യപ്രകാരമാണു സംസ്ഥാന ഘടകം പണം അയച്ചതെന്നു റാവുസാഹിബ് പറഞ്ഞു. 87 സ്ഥാനാര്‍ഥികള്‍ക്കു നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും പാവപ്പെട്ടവരുമാണ്.

ഒരോ ലക്ഷം വീതം നല്‍കാനായിരുന്നു തീരുമാനം. മിച്ചം വരുന്ന തുക ജില്ലാ ഘടകത്തിനു കൈമാറുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. പൊലീസ് പിടിച്ചെടുത്ത പണം നിയമനടപടികളിലൂടെ തിരിച്ചുപിടിയ്്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സംഭവത്തിനെതിരേ ബിജെപി രംഗത്തെത്തി. ആളുകളെ പണം നല്‍കി സ്വാധീനിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കമെന്ന് ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 16 നാണ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്.

English summary
Two days after cash worth Rs. 1 crore was seized from a vehicle in Amravati ahead of the Mumbai Municipal Corporation elections, Raosaheb Shekhawat, Congress MLA from the district and President Pratibha Patil's son, on Tuesday said the money was meant for party candidates from economically weaker sections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X