കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ കോളെജുകള്‍ക്ക് തിരിച്ചടി

  • By Ajith Babu
Google Oneindia Malayalam News

High Court
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പി.ജി കോഴ്‌സുകളിലേക്ക് 50:50 എന്ന നിലയില്‍ പ്രവേശനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ മാനേജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാ കോളജുകള്‍ക്കും ബാധകമാക്കണം. പ്രവേശന നടപടികള്‍ മാനേജ്‌മെന്റുകള്‍ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തിയത് റദ്ദാക്കിയ സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

പകുതി സീറ്റുകള്‍ സര്‍ക്കാരിന് നല്‍കണമെന്ന പ്രോസ്‌പെക്ടസിലെ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വാദം. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാ സ്വാശ്രയ മാനേജ്‌മെന്റുകളും ബാദ്ധ്യസ്ഥരാണെന്ന ഹൈക്കോടതി വ്യക്തമാക്കി.

മെഡിക്കല്‍ കോളജുകളില്‍ പിജി പ്രവേശനത്തിന് എന്‍ഒസി നേടിയപ്പോള്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാമെന്ന വ്യവസ്ഥയുണ്ടായിരുന്നെന്നും ഇത് അംഗീകരിച്ചുകൊണ്ടാണ് മാനേജ്‌മെന്റുകള്‍ പിജി സീറ്റുകള്‍ക്ക് അംഗീകാ

English summary
The Kerala High Court on Wednesday upheld the State government’s directive to take over 50 percent PG seats of self-financing medical colleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X