Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റപ്പാലം ഫിലിം സിറ്റിക്ക് നാല് ഏക്കര്‍

പാലക്കാട്: ഒറ്റപ്പാലം ഫിലിംസിറ്റി നിര്‍മ്മാണത്തിന് കണിയാമ്പറത്ത് ജലസേചനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് നാല് ഏക്കര്‍ സ്ഥലം അനുവദിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ആറ് ഏക്കര്‍ 14 സെന്റ് സ്ഥലമാണ് ഒറ്റപ്പാലത്ത് ജലസേചനവകുപ്പിനുള്ളത്. ഇതില്‍ നിന്ന് പരമാവധി നാല് ഏക്കര്‍ സ്ഥലം അനുവദിക്കാനാണ് തീരുമാനമായത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ ഭൂമി സര്‍ക്കാരിന്റെ ഓഹരിയായി പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതല്ലെങ്കില്‍ ഭൂമി പാട്ടത്തിന് നല്‍കുന്ന കാര്യവും പരിഗണിക്കും. കഴിഞ്ഞ ബജറ്റില്‍ ഫിലിംസിറ്റിക്കായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കഴിയും വേഗം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും യോഗത്തില്‍ തീരുമാനമായി.

ഒറ്റപ്പാലം എം.എല്‍.എ. എം.ഹംസ, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ സാബു ചെറിയാന്‍, മാനേജിങ് ഡയറക്ടര്‍ ഡോ.ബി.അശോക് ധനകാര്യ ജലസേവന വകുപ്പ് സെക്രട്ടറിമാര്‍ ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+