ഹോണ്ടുറാസ് ജയിലില്‍ തീപ്പിടുത്തം, 350 മരണം

ഭൂരിഭാഗം പേരും സെല്ലിനുള്ളിലായതിനാലാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്. കെട്ടിടത്തിനു മുകളില്‍ നിന്നു താഴേക്ക് ചാടിയും മേല്‍ക്കൂര ഇടിച്ചുപൊളിച്ചും ചിലര്‍ രക്ഷപ്പെട്ടിട്ടുണ്ട്.
അപകടകാരണം വ്യക്തമായിട്ടില്ല. ജയിലിനുള്ള വിമതനീക്കം നടത്തുന്ന വിഭാഗത്തിന്റെ അട്ടിമറി ശ്രമമാകാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന സൂചനകളും സജീവമാണ്. അപകടം മുതലാക്കി നിരവധി തടവുകാര്‍ രക്ഷപ്പെട്ടതായി അഗ്നിശമന സേനാപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ടെഗുസിഗാല്‍പയിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications