സിംഗപ്പൂര്‍: സ്വന്തം നാട്ടുകാരനായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനായ കെട്ടിടനിര്‍മ്മാണത്തൊഴിലാളിക്ക് സിംഗപ്പൂരില്‍ വധശിക്ഷ, തിരുച്ചിറപ്പളളി സ്വദേശിയായ പെരിയസ്വാമി ദേവരാജന്‍ (20) എന്നയാള്‍ക്കാണ് സിംഗപ്പൂര്‍ കോടതി വധശിക്ഷ വിധിച്ചത്.
രാജു അറിവഴകന്‍ (31) എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഈ വര്‍ഷം ഫെബ്രുവരി എട്ടിനാണ് കൊലപാതകം നടന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ അറിവഴകന്റെ മൃതദേഹം വ്യാഴാഴ്ച ഒരു മേല്‍പ്പാലത്തിന്റെ അടിവശത്ത് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി സിംഗപ്പൂരില്‍ ജോലിചെയ്തുവരികയായിരുന്നു അറിവഴകന്‍. തൈപ്പൂയ മഹോത്സവത്തിനു ശേഷമാണ് ഇയാളെ കാണാതാവുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
An Indian construction worker has been awarded death penalty on charges of murdering his fellow countryman in Singapore, local media reported on Wednesday.