ഗ്രനേഡുമായി ഒമ്പതുകാരി ക്ലാസ്സില്‍
മെക്‌സിക്കോ സിറ്റി: ഹാന്‍ഡ് ഗ്രനേഡുമായി ക്ലാസ്സിലെത്തിയ ഒമ്പതുകാരി അധ്യാപകരെയും സഹപാഠികളെയും കുറച്ചുനേരത്തേക്കെങ്കിലും മുള്‍മുനയില്‍ നിര്‍ത്തി. സ്‌ഫോടകവസ്തുവാണെന്നറിയാതെയാണ് കുട്ടി ഗ്രനേഡുമായി ക്ലാസ്സിലെത്തിയത്. മധ്യമെക്‌സിക്കന്‍ പ്രവിശ്യയായ മോറെലോസിയിലെ പ്രാഥമിക സ്‌കൂളിലാണ് സംഭവം.
സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സൈന്യവും ബോംബ് സ്‌ക്വാഡുമെല്ലാം സ്‌കൂളില്‍ പറന്നെത്തി. കുട്ടിയില്‍ നിന്നു പിടിച്ചുവാങ്ങിയ ഗ്രനേഡ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. നൂറുശതമാനം പ്രവര്‍ത്തനക്ഷമമായ ഗ്രനേഡ് പെണ്‍കുട്ടി പിറകിലെ കീശയിലാണ് സൂക്ഷിച്ചിരുന്നത്.
വിദഗ്ധമായ പരിശോധനയില്‍ സ്‌ഫോടകവസ്തു മെക്‌സിക്കോ സേനയില്‍ നിന്നു നഷ്ടപ്പെട്ടതാണെന്ന് മനസ്സിലായി. എന്നാല്‍ ഇതെങ്ങനെ കുട്ടിയുടെ കൈവശമെത്തിയെന്നതിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications