കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനീയറിങിന് പുതിയ പ്രവേശന പരീക്ഷ

  • By Ajith Babu
Google Oneindia Malayalam News

ദില്ലി രാജ്യത്തെ ഉന്നത എഞ്ചിനീയറിങ്-ശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രവേശനം നേടുന്നതിനായി പുതിയ രീതിയിലുള്ള പൊതുപ്രവേശന പരീക്ഷ അടുത്ത അധ്യയനവര്‍ഷം തുടങ്ങുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം. നിലവിലെ പ്രവേശന പരീക്ഷകളായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം(ജെഇഇ), ഓള്‍ ഇന്ത്യ എഞ്ചിനീയറിങ് എന്‍ട്രന്‍സ് എക്‌സാം (എഐഇഇഇ) എന്നിവ അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ പരീക്ഷ രീതി നടപ്പാക്കുന്നത്.

ഇന്ത്യന്‍ സയന്‍സ്എന്‍ജിനീയറിങ് എലിജിബിലിറ്റി ടെസ്റ്റ് (ഐ.എസ്.ഇ.ഇ.ടി.) എന്ന പേരിലാണ് പൊതുപ്രവേശന പരീക്ഷ നടത്തുക. മെയിന്‍, അഡ്വാന്‍സ് എന്നിങ്ങനെ രണ്ടു ഭാഗമായിട്ടായിരിക്കും ഇത്. മൂന്നു മണിക്കൂറാണ് പരീക്ഷാദൈര്‍ഘ്യം. രണ്ടു പരീക്ഷകളുംഒരേ ദിവസമാണ് നടത്തുക.

എന്‍ജിനിയറിങ്, ശാസ്ത്ര വിഷയങ്ങളില്‍ താത്പര്യമുള്ള മികച്ച വിദ്യാര്‍ഥികളെ കണ്ടെത്താന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ പരീക്ഷ. സി.ബി.എസ്.ഇ.ക്കാണ് പരീക്ഷ നടത്താനുള്ള ചുമതല.

വിവിധ ബോര്‍ഡുകളിലെ പ്ലസ് ടു പരീക്ഷകളഇല്‍ 40 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് പൊതുപരീക്ഷയെഴുതാം. മെയിന്‍ പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ പ്രകടനമനുസരിച്ച് വെയിറ്റേജ് മാര്‍ക്കിനും ശുപാര്‍ശയുണ്ട്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വന്‍മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന പരീക്ഷയുടെ വിവിധ വശങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്താന്‍ 22ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നുണ്ട്.

English summary
The successor to the JEE and AIEEE — for long the gateways to India’s top engineering colleges including the IITs — will be called ISEET, the Indian Science Engineering Eligibility Test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X