കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍

  • By Ajith Babu
Google Oneindia Malayalam News

Kozhikode
കോഴിക്കോട്: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇടതുവലതു മുന്നണികള്‍ വ്യാഴാഴ്ച നഗരപരിധിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

മേയര്‍ പ്രൊഫ. എ.കെ. പ്രേമജത്തെ കൈയേറ്റം ചെയെ്തന്ന് ആരോപിച്ച് എല്‍.ഡി.എഫ്. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വനിതാ കൗണ്‍സിലര്‍ സി.എസ്. സത്യഭാമയുടെ വീട് സി.പി.എം. ആക്രമിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലാചരിക്കും.

വാഹന ഉടമകള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എല്‍.ഡി.എഫ്. അറിയിച്ചു. എന്നാല്‍ വാഹനങ്ങള്‍ തടയില്ലെന്നും യു.ഡി.എഫ്. അറിയിച്ചിട്ടുണ്ട്. പത്രം, പാല്‍, ആശുപത്രി, ഹോട്ടലുകള്‍ എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്.

English summary
The feud between the ruling LDF and the UDF during the corporation council meeting on Tuesday is likely to affect the city life here. Both the fronts have issued separate calls for hartal on Thursday in the corporation limits to protest against violent incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X