Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ആന ഒരാളെ കുത്തിക്കൊന്നു

തൃശൂര്‍: കേച്ചേരിയില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു പാവറട്ടി മാളിയേക്കല്‍ വീട്ടില്‍ അലോഷ്യസ് ആണ് മരിച്ചത്. പാപ്പാനടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കേച്ചേരി ആളൂര്‍ കുറുപ്പത്ത് ശിവശങ്കരന്‍ എന്നയാനയാണ് വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഇടഞ്ഞത്.

ആനയുടെ പരാക്രമത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇടഞ്ഞ ആന യാത്രക്കാരുമായി എത്തിയ സ്വകാര്യബസടക്കം ഒട്ടേറെ വാഹനങ്ങള്‍ കുത്തിമറിച്ചിട്ടു. ബസിലെ പതിമൂന്ന് യാത്രക്കാരെ പരിക്കുകളോടെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ പാപ്പാന്‍ ആഷിദ്(25), ബസ് യാത്രക്കാരന്‍ സിന്‍സണ്‍(36) എന്നിവരുടെ ഗുരുതരമാണ്.

രണ്ടരമണിക്കൂറോളം കേച്ചേരി പ്രദേശത്തെ വിറപ്പിച്ച കൊമ്പനെ ഡോ. പി.ബി. ഗിരിദാസിന്റെയും ഡോ. രാജീവിന്റെയും നേതൃത്വത്തില്‍ മയക്കുവെടി വിദഗ്ധരെത്തിയാണ് തളച്ചത്.

ഏഴരയോടെ ആനയ്ക്ക് വെള്ളം കൊടുക്കാനായി കെട്ടഴിച്ചപ്പോഴാണ് ഇടഞ്ഞത്. എരനെല്ലൂരിലെ ഒരു വീടും കാറും ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ ജീപ്പും ആന തകര്‍ത്തു.് പത്തോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയ ആനയെ പട്ടിക്കര കിഴ്കൂട്ട് പള്ളിയ്ക്കു സമീപം വച്ചാണ് തളച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+