കോട്ടയത്ത് നോര്‍ക്കയുടെ അറ്റസ്റേഷന്‍ ക്യാമ്പ്
കോട്ടയം:വിദേശത്ത് തൊഴില്‍ തേടുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് നോര്‍ക്ക സംഘടിപ്പിക്കുന്ന അറ്റസ്റേഷന്‍ ക്യാമ്പ് ഫെബ്രുവരി 25ന് കോട്ടയത്തു നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ അപേക്ഷകള്‍ സ്വീകരിക്കും.
എസ്.എസ്.എല്‍.സി. മുതലുളള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റുകളും (ഇംപ്രൂവ്മെന്റും സപ്ളിമെന്ററിയും ഉള്‍പ്പെടെ) ഒരു ഫോട്ടോയും പാസ്പോര്‍ട്ടും ഹാജരാക്കണം. എച്ച്.ആര്‍.ഡി അറ്റസ്റേഷന് സര്‍വീസ് ചാര്‍ജ്ജായി 500 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 50 രൂപ വീതവും അടയ്ക്കണം. എംബസി അറ്റസ്റേഷന് കുവൈറ്റ്- 1000 രൂപ, യു.എ.ഇ.- 1,500 രൂപ എന്ന ക്രമത്തിലാണ് ഓരോ സര്‍ട്ടിഫിക്കറ്റിനും ഫീസ്. അപ്പോസ്റൈല്‍ അറ്റസ്റേഷനും സൌകര്യമുണ്ട്.
അപേക്ഷകനോ അതേ വിലാസമുളള നോമിനിയോ എത്തണം. നോമിനിയാണ് ഹാജരാകുന്നതെങ്കില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. എല്ലാ രേഖകളുടെയും ഓരോ പകര്‍പ്പുകള്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2371810, 2371830 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.












Click it and Unblock the Notifications