പാമോലിന്‍: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു

വിജിലസ് കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട്‌യോജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. തുടരന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 23 ന് കോടതി പരിഗണിക്കും.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ രാജി പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്നാണ് കരുതപ്പെടുന്നത് .കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് കേസില്‍ പി.എ അഹമ്മദിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാര്‍ അധികാരല്‍മേറ്റതിന് ശേഷം തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ ഹനീഫ ഉമ്മന്‍ ചാണ്ടിയുടെ പങ്കും അന്വേഷിക്കാന്‍ ഉത്തരവിട്ടത് വിവാദമായി.തുടര്‍ന്ന് വിജിലന്‍സിന്റെ ചുമതല മുഖ്യമന്ത്രി ഒഴിഞ്ഞു.
എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. പി.കെ ഹനീഫയ്‌ക്കെതിരെ ചീഫ് വിപ്പ് പരാതി നല്‍കുകയും വിമര്‍ശനത്തിനൊടുവില്‍ കേസില്‍ നിന്ന് പി.കെ ഹനീഫ പിന്‍വാങ്ങുകയായിരുന്നു. ഇതിനിടെ ഹനീഫയുടെ അഭ്യര്‍ഥന പ്രകാരം ഹൈക്കോടതി കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു മാറ്റി.
തുടര്‍ന്ന് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റി. കേസ് ഈ മാസം 23 ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചിരിക്കുന്നത്.












Click it and Unblock the Notifications