ഇറാന്‍ പ്രതിസന്ധി, എണ്ണവില കുതിച്ചുയരുന്നു

ബാങ്കിങ്, എണ്ണ മേഖലകളില്‍ യൂറോപ്യന്‍ യൂനിയന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇറാന്‍ ആറു രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി നിര്‍ത്തിവച്ചിട്ടുണ്ട്. നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ കയറ്റുമതിയാണ് ഇറാന്‍ തടഞ്ഞിരിക്കുന്നത്.
ജൂണ്‍ മാസത്തോടുകൂടി ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് പരിപൂര്‍ണമായി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ദീര്‍ഘകാല കരാറിനു താല്‍പ്പര്യമുള്ള ഏത് യൂറോപ്യന്‍ രാജ്യത്തിനും എണ്ണ നല്‍കാന്‍ തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്.
ഇറാന്‍ ആണവ ഇന്ധനമേഖലയിലുള്ള സ്വയം പര്യാപ്ത ലോകത്തിനു തുറന്നുകാട്ടിയതോടെ മേഖലയിലെ സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിക്കാനുള്ള സാധ്യതയും സജീവമാണ്.
എന്നാല്‍ അന്താരാഷ്ട്രവിപണിയില്‍ വിലവര്‍ധിക്കുന്നതനുസരിച്ച് ആഭ്യന്തരവിപണിയില്‍ ഇന്ത്യയ്ക്ക് ഇത്തവണ പെട്ടെന്ന് വിലവര്‍ധിപ്പിക്കാനാവില്ല. കാരണം യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യുപിഎ സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.












Click it and Unblock the Notifications