തോക്കുചൂണ്ടി ജയിലില്‍ നിന്നും 200പേരെ മോചിപ്പിച്ചു

ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതേ സമയം രാജ്യത്തെ മുസ്ലീം തീവ്രവാദസംഘടനയായ ബൊകോ ഹരാമിനെ ഈ വിഷയത്തില്‍ സംശയിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. 2010ല്‍ ബൗച്ചി പ്രവിശ്യയിലെ ജയില്‍ ഭേദിച്ച ബോകോഹരാം തീവ്രവാദികള്‍ 700ല്‍ അധികം പേരെ മോചിപ്പിച്ചിരുന്നു.
കോഗി ജയിലിലുണ്ടായിരുന്ന എല്ലാവരെയും അക്രമികള്‍ തുറന്നുവിട്ടെങ്കിലും ഒരാളെ പോലിസിനു ലഭിച്ചു. ബാക്കിയുള്ള 199 പേരും രക്ഷപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിടയില്‍ ജയില്‍ വാര്‍ഡന്മാരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications