രക്തപരിശോധനയിലൂടെ ആയുസ്സറിയാം
ദില്ലി: അപകടങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ എത്രകാലം ജീവിക്കുമെന്നറിയാല്‍ ആഗ്രഹമുണ്ടോ? ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് പരിശോധിക്കുന്ന പോലെ ഒരു സാധാരണ പരിശോധനയിലൂടെ ഇക്കാര്യം കണ്ടെത്താന്‍ സാധിച്ചാലോ?
ആയുസ്സുനിര്‍ണയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ടെലോമിറെസിന്റെ അളക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. കാന്‍സറിനെയും പ്രായത്തെയും നിര്‍ണയിക്കുന്ന ടെലോമിറെസ് പരിശോധിക്കാനുള്ള സൗകര്യം ഉടന്‍ ഇന്ത്യയിലെത്തും.
ടെലോമീറസിന്റെ കുറവുള്ളവരില്‍ കാന്‍സര്‍, കാര്‍ഡിയോവാസ്‌കുലാര്‍, അല്‍ഷിമര്‍ രോഗത്തിനുള്ള സാധ്യത 90 ശതമാനത്തോളം കൂടുതലാണ്. ടെലോമിറസുകള്‍ ക്രോമസോമിനെ സംരക്ഷിക്കുന്നവരാണെന്ന കണ്ടുപിടുത്തത്തിനായിരുന്നു 2009ലെ നോബല്‍ പുരസ്‌കാരം.












Click it and Unblock the Notifications