ഉപതെരഞ്ഞെടുപ്പ് : യു.ഡി.എഫ് 04, എല്‍.ഡി.എഫ് 02
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നാലും എല്‍.ഡി.എഫ് രണ്ടും സീറ്റുകളില്‍ വിജയിച്ചു.
തെരഞ്ഞെടുക്കപ്പെട്ടവരും ഭൂരിപക്ഷവും ജില്ല തിരിച്ച് : തിരുവനന്തപുരം : പുളിമാത്തിലെ കാരേറ്റ് ബി.ലീല (ഐ.എന്‍.സി) 156. പാലക്കാട് : തിരുവേഗപ്പുറത്തെ തെക്കുംമല പി.ടി.മുഹമ്മദ് കുട്ടി (ഐ.എന്‍.സി) 248, അലനല്ലൂരിലെ പെരിമ്പടാരി കെ.പി.രാമന്‍കുട്ടി (സി.പി.ഐ(എം)) 393, നെല്ലിയാമ്പതിയിലെ മീരാഫ്‌ളോറസ് പി.ഒ.ജോസഫ് (ഐ.എന്‍.സി) 15,
മലപ്പുറം : മമ്പാട്ടെ ഇപ്പുട്ടിങ്ങല്‍ മൊയിന്‍കുട്ടി മാസ്‌റര്‍ (മുസ്‌ളീം ലീഗ്) 06, താഴെക്കോട്ടെ പൂവ്വത്താണി ഇ.സരിത (എല്‍.ഡി.എഫ് (സ്വ)) 56. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജയിച്ച പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ്, നെല്ലിയാമ്പതിയിലെ മീരാ ഫ്‌ളോറസ് വാര്‍ഡുകള്‍ ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തു.












Click it and Unblock the Notifications