കൈവെട്ട് കേസ്: പ്രധാനപ്രതി പിടിയില്‍
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒരു പ്രതിയെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു.
കേസിലെ പ്രധാന ഗൂഢാലോചനക്കാരന്‍ തമര്‍ അഷ്‌റഫാണ് പിടിയിലായത്. വിദേശത്ത് ഒളിവിലായിരുന്ന ഇയാളെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റുപ്രതികള്‍ക്ക് സാമ്പത്തിക സഹായമെത്തിച്ചിരുന്നത് ഇയാളായിരുന്നു.
2010 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രവാചകനെ നിന്ദിക്കുന്ന വിധത്തില്‍ ചോദ്യം തയ്യാറാക്കിയെന്ന് ആരോപിച്ചാണ് പ്രൊഫസര്‍ ടി.ജെ ജോസഫിനെതിരെ ആക്രമണമുണ്ടായത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകനായിരുന്നു ജോസഫ്.
ആദ്യം പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications