വിജിലന്‍സ് റിപ്പോര്‍ട്ട് ചാണ്ടിയുടെ തിരക്കഥ: വിഎസ്

വിജിലന്‍സിനെ സ്വാധീനിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. അല്‍പമെങ്കിലും ജനാധിപത്യ ബഹുമാനമുണ്ടെങ്കില്‍ ഇത്തരം നടപടികളില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുടെ പങ്ക് ടി.എച്ച് മുസ്തഫ നല്‍കിയ മൊഴിയില്‍ വ്യക്തമാണ്. ഇത്രയും രേഖകള്‍ പകല്‍വെളിച്ചം പോലെ ഉണ്ടായിട്ടും ഒരു പച്ചക്കളളം കോടതിയില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് സെക്രട്ടറി എങ്ങനെ തയ്യാറായെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ അഹമ്മദിന്റെ രാജിയിലൂടെ കേസ് തേഞ്ഞ് മാഞ്ഞു പോകുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് പകല്‍ക്കിനാവ് മാത്രമാണ്. കേസില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിയമവിദഗ്ദരുമായി ആരാഞ്ഞുകൊണ്ടിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications