പ്രണയസമ്മാനം മറന്നതിന് കാമുകനെ കൊല്ലാന്‍ ശ്രമം

കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തുവന്നത്. തനിക്ക് പ്രണയദിനത്തില്‍ സമ്മാനം വാങ്ങി നല്‍കണമെന്ന് കാമുകനോട് നേരത്തേ പറഞ്ഞിരുന്നു. പക്ഷേ കാമുകന്‍ ഇക്കാര്യം മറന്നുപോയി. രാത്രി 11.30യോടെ സമ്മാനങ്ങളൊന്നുമില്ലാതെ വീട്ടില്‍ വന്നുകയറിയ അയാളോട് കീര വഴക്കിടാന്‍ തുടങ്ങി.
ദേഷ്യം മൂലം നിയന്ത്രണം വിട്ട കീര അയാളെ അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്തു. തനിക്ക് അബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നും ഇയാള്‍ അപേക്ഷിച്ചിട്ടും കീര പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.
ഇതിനിടെ കലി തുള്ളി നില്‍ക്കുന്ന കാമുകിയുടെ കയ്യില്‍ നിന്ന് രക്ഷതേടി കാമുകന്‍ മുറിയ്ക്കുള്ളില്‍ കയറി വാതിലടച്ചു. അതോടെ അടുക്കളയില്‍ നിന്നെടുത്ത കറിക്കത്തിയുമായി കീര വാതില്‍ക്കല്‍ നിലയുറപ്പിച്ചു.
പുറത്തിറങ്ങിയാല്‍ കാമുകനെ കുത്തിക്കൊല്ലാനായിരുന്നു കീരയുടെ പരിപാടി. കത്തികൊണ്ട് അവര്‍ വാതിലില്‍ പലതവണ കുത്തുകയും ചെയ്തു. ഇതിനിടെ കാമുകന്‍ പൊലീസിനെ വിളിച്ചു. അവരെത്തിയാണ് കീരയെ പിടികൂടിയത്. കീര അത്യാവശ്യം പൂസായിരുന്നുവെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications