ഫേഷ്യലിനിരുത്തി നവവരന്റെ മാലയുമായി മുങ്ങി

ഹരിപ്പാട് തെക്കേനടയിലെ ബ്യൂട്ടിപാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാനെത്തിയ ശ്രീകുമാറിനോട് ഫേഷ്യലിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പറ്റുമെന്നതിനാല്‍ സ്വര്‍ണമാല ഊരിവയ്ക്കണമെന്നു ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജീവനക്കാരന്റെ ഉപദേശത്തില്‍ കാര്യമുണ്ടെന്ന് തോന്നിയ ശ്രീകുമാര്‍ അഴിച്ചുതൂക്കിയിട്ട ഷര്‍ട്ടിന്റെ പോക്കറ്റില്‍ മാലയിട്ടു.
ഫേഷ്യലിനിടെ കണ്ണുകള്‍ പഞ്ഞിവച്ചു അടച്ചശേഷം അരമണിക്കൂര്‍ അനങ്ങാതിരിക്കാന്‍ ജീവനക്കാരന്‍ പറഞ്ഞു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിയ്ക്കാത്തിനെ തുര്‍ന്ന് ശ്രീകുമാര്‍ പഞ്ഞിമാറ്റി നോക്കിയപ്പോഴാണ് മാലയുമായി മുങ്ങിയ കാര്യം മനസ്സിലായത്. ശ്രീകുമാര്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications