തിരഞ്ഞെടുപ്പ് മാറ്റണമെന്ന് യുഡിഎഫും
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പു മാര്‍ച്ച് 17ലേക്കു മാറ്റണമെന്നു യുഡിഎഫ്. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 18 ഞായറാഴ്ച വോട്ടെടുപ്പു നടത്താനാണു കമ്മിഷന്‍ തീരുമാനം. പ്രവൃത്തി ദിവസമാണ് ഇതുവരെ തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. അവധി ദിവസമായ ഞായറാഴ്ച തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം പരിശോധിക്കണം. സംസ്ഥാനത്ത് അവധി ദിവസം വോട്ടെടുപ്പു നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെ നിലപാടിനെ സ്വീകരിയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും. ഈ മാസം 24ന് പിറവത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ തുടങ്ങും. യുഡിഎഫിനു തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. യുഡിഎഫിന്റെ എട്ടു മാസത്തെ ഭരണവും അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണവും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്കു ബോധ്യമായി.
രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി












Click it and Unblock the Notifications