യുഎസില്‍ ചാവേര്‍ പിടിയില്‍

അലക്‌സാന്‍ഡ്രിയ സ്വദേശിയായ അമീന്‍ അല്‍ ഖലിഫീ(29)യാണ് അറസ്റ്റിലായത്. യുഎസ് കാപ്പിറ്റോള്‍ ഹില്ലിനു സമീപത്തു നിന്നുമാണ് ഇയാളെ എഫ്ബിഐ പിടികൂടിയത്. ഇയാളില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. സ്‌ഫോടക വസ്തുക്കള്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി
ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് യുഎസ് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി എഫ്ബിഐയുടെയും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ഖലിഫീ. ഇയാള്‍ക്കു അല്‍ ക്വയ്ദ ബന്ധമുണ്ടോയെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്. യുഎസ് ക്യാപ്പിറ്റോളില്‍ ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണു സൂചന.












Click it and Unblock the Notifications