ഭവനവായ്പാ പലിശനിരക്കില്‍ കുറവ്

ബാങ്ക് ഓഫ് മഹാരാഷ്ട്ര അടിസ്ഥാന നിരക്കില്‍ .11 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. കൂടാതെ രണ്ടരലക്ഷം വരെയുള്ള പ്രോസസിങ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 20 മുതല്‍ സെന്‍ട്രല്‍ ബാങ്ക് .15 ശതമാനത്തിന്റെ ഇളവാണ് അനുവദിച്ചിട്ടുള്ളത്. മാര്‍ച്ച് 30 വരെ പ്രോസസിങ് ഫീസ് മുഴുവനായും ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 10.61 ശതമാനം മാത്രമാണ് ഭവനവായ്പയ്ക്ക് പലിശ ഈടാക്കുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കുകളില്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല.
കരുതല്‍ ധനാനുപാതത്തിലും റിസര്‍വ് ബാങ്ക് മാറ്റം വരുത്തുകയാണെങ്കില്‍ ബാങ്കുകളുടെ പണലഭ്യത വര്‍ധിക്കുകയും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വായ്പ നല്‍കാന്‍ തയ്യാറാവുകയും ചെയ്യും.


Click it and Unblock the Notifications