ചെക്ക് കേസ്, അസ്ഹറിന് വാറണ്ട്
ഹൈദരാബാദ്: ചെക്ക് ബൗണ്‍സായ കേസില്‍ കോടതിയില്‍ ഹാജരാവാതിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെതിരേ ജാമ്യമില്ല അറസ്റ്റ് വാറണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശിലായതിനാല്‍ കോടതിയിലെത്താന്‍ കഴിയില്ലെന്ന് അസ്ഹറിന്റെ അഭിഭാഷകന്‍ ഫിറോജ് ഖാന്‍ ഖാസി അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
ബാന്ധ്രയില്‍ 1.5 കോടി വില വരുന്ന വസ്തു വാങ്ങുന്നതിന്റെ ഭാഗമായി സഞ്ജയ് സൊളങ്കി എന്നയാള്‍ക്ക് നല്‍കിയ ചെക്കാണ് റിട്ടേണായത്.
എന്നാല്‍ ഇയാളെ വ്യക്തിപരമായി അറിയില്ലെന്നാണ് അസ്ഹറുദ്ദീന്‍ കോടയില്‍ വാദിച്ചത്. എംപിയെന്ന നിലയില്‍ ഡല്‍ഹിയിലുണ്ടായിരുന്ന അഡ്രസ് ഉപയോഗിച്ച് ഇടനിലക്കാരനാണ് കരാറുണ്ടാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണം സോളങ്കിക്കു നല്‍കിയിട്ടുണ്ടെന്നായിരുന്നു അയാള്‍ ധരിപ്പിച്ചത്.












Click it and Unblock the Notifications