30000 ഉദ്യോഗസ്ഥര്‍ എ.പി.എല്‍.കാര്‍ഡിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.പി.എല്‍. കാര്‍ഡുകള്‍ എ.പി.എല്‍. കാര്‍ഡുകളാക്കി മാറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം മുപ്പതിനായിരത്തോളമായി ഉയര്‍ന്നു. നേരത്തെ ഇരുപത്തി രണ്ടായിരത്തി അന്‍പത്തിയെട്ടു (22058) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. കാര്‍ഡുകളിലേയ്ക്ക് മാറിയിരുന്നു.
രണ്ട് വര്‍ഷം മുമ്പുള്ള കണക്കുകള്‍ പ്രകാരം ഇരുപത്തി നാലായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി ബി.പി.എല്‍. കാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ പുതുതായി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച ഉദ്യോാഗസ്ഥരില്‍ പലരും ബി.പി.എല്‍. കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഈ വിഭാഗത്തില്‍പ്പെട്ടവര്‍കൂടി തങ്ങളുടെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. കാര്‍ഡുകള്‍ കരസ്ഥമാക്കി. ഫെബ്രുവരി 2012 ഫെബ്രുവരി 10ാം തീയതി വരെയുള്ള കണക്കുകള്‍ പ്രകാരം ഇരുപത്തി ഒന്‍പതിനായിരത്തി ഇരുന്നൂറ്റി പതിനൊന്നു (29211) പേര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. കാര്‍ഡിലേയ്ക്ക് മാറിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവരും സാമ്പത്തികമായി ഉയര്‍ന്ന നിലവാലത്തിലുള്ളവരും ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരും അവരുടെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. വിഭാഗത്തിലേയ്ക്ക് മാറണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications