Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണസുതാര്യത പഠിക്കാന്‍ യുഎന്‍ഡിപി വരുന്നു

Ommen Chandy
തിരുവനന്തപുരം: ഭരണത്തില്‍ സുതാര്യത കൊണ്ടുവരുകയും അധികാരകേന്ദ്രങ്ങള്‍ ജനങ്ങള്‍ക്കു തുറന്നിടുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നടപടികള്‍ പഠിക്കാന്‍ യുഎന്‍ ഡിപി പ്രതിനിധികള്‍ വരുന്നു.

ഭരണനിര്‍വഹണത്തിലും മാനവശേഷി വികസനത്തിലും ജനങ്ങള്‍ക്ക് പങ്കാളിത്തം നല്കിക്കൊണ്ട് നടപ്പാക്കിയ നൂതന ജനാധിപത്യ ഭരണരീതിയെ ശ്‌ളാഘിച്ച് ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുഎന്‍ഡിപി ഡമോക്രാറ്റിക് ഗവേര്‍ണന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ജെറാള്‍ഡിന്‍ ജെ. ഫ്രെസര്‍ മോലിക്കേറ്റി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത മാസം മധ്യത്തോടെ താന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കേരളത്തിലെ പുതിയ ജനാധിപത്യഭരണ നടപടികളെക്കുറിച്ച് നേരിട്ടു പഠിക്കും. ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങള്‍ക്ക് ഇതില്‍ നിന്നു പലതും ഉള്‍ക്കൊള്ളാനുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സുതാര്യതയും പ്രതിബദ്ധതയും ഭരണത്തില്‍ ഉറപ്പുവരുത്തിയ കേരള സര്‍ക്കാരിന്റെ നടപടികളെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സജീവസംപ്രേഷണം ചെയ്തത് തികച്ചും നൂതനമാണ്. ജനസമ്പര്‍ക്ക പരിപാടി നേതാക്കളോടും ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ജനങ്ങള്‍ക്ക് നേരിട്ട് ഇടപെടാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ സാക്ഷാത്കാരമായി മാറി. ഇങ്ങനെയൊരു പരിപാടി ആദ്യമായിട്ടാണ് തന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിനോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ഒരുക്കിയിരിക്കുന്ന വിസില്‍ ബ്‌ളോവര്‍ സംവിധാനവും മതിപ്പുളവാക്കുന്നു. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ വരെ ഉള്‍പ്പെടുത്തിയ സര്‍വതല സ്പര്‍ശിയായ വികസനസമീപനത്തിന്റെയും പൊതുദര്‍ശനത്തിന്റെയും ഭാഗമായിട്ടുള്ള വിഷന്‍ 2030 പദ്ധതി ശ്രദ്ധേയമാണ്.

ദക്ഷിണാഫ്രിക്കയില്‍ കാബിനറ്റ് മന്ത്രിയായിരുന്നപ്പോഴും യുഎന്‍ഡിപിയില്‍ ഡമോക്രാറ്റിക് ഗവേര്‍ണന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ആയി ഇപ്പോള്‍ പ്രവര്‍ത്തിക്കുമ്പോഴും വികസ്വര രാജ്യങ്ങള്‍ തമ്മില്‍ ജനാധിപത്യ ഭരണനിര്‍വഹണം സംബന്ധിച്ച് പരസ്പരം പഠിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് താന്‍ പ്രാധാന്യം നല്കിയിരുന്നെന്ന് ജറാള്‍ഡിന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പുതിയ പാഠങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ യുഎന്‍ഡിപിക്കു താത്പര്യമുണ്ടെന്ന് അവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+