ക്രൂഡ് വില കുതിച്ചുയരുന്നു
തെഹ്‌റാന്‍: ബ്രിട്ടനും ഫ്രാന്‍സിനുമുള്ള എണ്ണ വിതരണം ഇറാന്‍ നിര്‍ത്തിയതോടെ ഏഷ്യന്‍ വിപണികളില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നു. ഇപ്പോള്‍ ബാരലിന് 121.10 ഡോളറാണ് വില.
ആറ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി റദ്ദാക്കുന്നതിന്റെ മുന്നോടിയായി ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമുള്ള എണ്ണവിതരണം നിര്‍ത്തിവയ്ക്കുകയാണെന്ന് ഞായറാഴ്ചയാണ് ഇറാന്‍ പ്രഖ്യാപിച്ചത്.
ഇറാന്റെ ആണവപരീക്ഷണങ്ങള്‍ക്കു തടയിടാന്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ശക്തമായ സാമ്പത്തിക നിയന്ത്രണ നടപടികളുമായി മുന്നേറുന്ന യൂറോപ്യന്‍ യൂനിയന്റെ തീരുമാനത്തിനെതിരേയുള്ള പ്രതിഷേധമായാണ് എണ്ണവിതരണം നിര്‍ത്തിവയ്ക്കുന്നത്.
സമാധാന ആവശ്യത്തിനാണ് ആണവ ഇന്ധനം ഉപയോഗിക്കുന്നതെന്ന് ഇറാന്‍ പറയുമ്പോള്‍ സൈനികപരമായ ലക്ഷ്യത്തോടെയാണ് ഇറാന്റെ പരീക്ഷണങ്ങളെന്ന് അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications