ദില്ലി: ദില്ലിയില്‍ വീണ്ടും നഴ്‌സുമാര്‍ സമരരംഗത്തേക്ക്. ദില്ലി എസ്‌കോര്‍ട്ട് ആശുപത്രിയിലെ നഴ്‌സുമാരാണ് ശമ്പളവര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ആരംഭിച്ചത്. സമരത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് പിരിച്ചുവിട്ട മലയാളി നഴ്‌സ് ജീനയെ തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ആശുപത്രിയിലെ ആയിരത്തോളം നഴ്‌സുമാരില്‍ എണ്ണൂറോളം പേര്‍ മലയാളികളാണ്. 15 ദിവസം മുന്‍പ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍ മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് പോലും തയാറായില്ലെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു.
നോട്ടീസ് നല്‍കിയതിന്റെ പേരില്‍ മലയാളി നഴ്‌സ് ജീനയെ പിരിച്ചുവിടുകയും ചെയ്തു. മറ്റൊരു നഴ്‌സിനെയും പിരിച്ചുവിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പുരുഷ നഴ്‌സുമാരെ ഒഴിവാക്കുമെന്നും ആശുപത്രി അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി നഴ്‌സുമാര്‍ പറയുന്നു.
The struggle by nurses in Kerala, the granary of nursing in India, for better salary and service conditions has gained momentum with several organisations coming forward to support the nurses.,