ഗള്‍ഫ് മലയാളിയുടെ ഭാര്യയെ കുത്തികൊന്നു

രാജേന്ദ്രന്റെ പിതാവായ കണ്ണന്‍ നായരെ പരിചരിക്കാനായി നിര്‍ത്തിയ മദനന്‍ എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുന്‍പാണ് ഇയാള്‍ വീട്ടുജോലിയ്ക്കായി എത്തിയത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച ശേഷം മദനന്‍ കഠാരയെടുത്ത് ജിഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവ സമയത്ത് ജിഷയുടെ സഹോദരന്റെ ഭാര്യ ലേഖയും കണ്ണന്‍ നായരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം വീടു വിട്ട ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications