നാവികര്‍ക്കെതിരെ കൊലക്കുറ്റം

ഇരുവര്‍ക്കുമെതിരെ ഐ.പി.സി. മുന്നൂറ്റിരണ്ടാം വകുപ്പനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുത്തു. അതേസമയം നാവികര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി നിയമവിദഗ്ധരുള്‍പ്പെട്ട നാലംഗ ഇറ്റാലിയന്‍ സംഘം കൊച്ചിയിലെത്തും.
കുറ്റവാളികള്‍ ഇന്ത്യന്‍ നിയമത്തിന് വഴങ്ങിയേ തീരുവെന്നും ഇക്കാര്യത്തില്‍ കേരളപോലീസിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നുമുള്ള കര്‍ക്കശ നിലപാട് ഇന്ത്യ ഇറ്റലിയെ അറിയിച്ചിട്ടുണ്ട്
അറസ്റ്റിന് മുന്‍പ് ദില്ലിയില്‍ നയതന്ത്രതലത്തില്‍ ഇതെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു. കൊച്ചിയിലും പോലീസും കപ്പലിലുള്ളവരും തമ്മില്‍ ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ഈ ചര്‍ച്ചകള്‍ക്കു ശേഷമാണ് അറസ്റ്റ് നടന്നത്.
കുറ്റവാളികള്‍ ഇന്ത്യന്‍ നിയമത്തിന് വഴങ്ങിയേ തീരൂ എന്ന് ഇന്ത്യ ഇറ്റലിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരള പൊലീസിന് പൂര്‍ണ്ണ സ്വാതന്ത്യമുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ലൊസ്റ്റാറോ മാസ്ലി മിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നീ നാവികരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.












Click it and Unblock the Notifications