കുന്നംകുളത്ത് ഇടഞ്ഞ ആന ഒരാളെ അടിച്ചുകൊന്നു
കുന്നംകുളം: കുന്നംകുളത്ത് ഇടഞ്ഞ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ മരിച്ചു. കുന്നംകുളം സ്വദേശി സൈമണ്‍ ആണ് മരിച്ചത്. രാവിലെ ഉത്സവത്തിന് കൊണ്ടുപോയ കീഴങ്ങാട്ട് മഹാദേവന്‍ എന്ന ആനയാണ് രാവിലെ 7.30 ഓടെ പോര്‍ക്കുളം പള്ളിക്കുന്നില്‍ നിന്ന് വിരണ്ടോടിയത്.
വിരണ്ടോടുന്നതിനിടെ ഒരു ബൈക്ക് യാത്രക്കാരനെയും കുത്തിപരിക്കേല്‍പിച്ചിട്ടുണ്ട്. തുടര്‍ന്ന് അയ്യമ്പറമ്പിലെത്തിയ ആന കുറേ വീടുകള്‍ക്ക് നാശം വരുത്തി. പന്നിത്തടം കോണ്‍കോഡ് സ്കുളിനും ആന നാശം വരുത്തി. ഇപ്പോള്‍ ചിറമനങ്ങാട്ടെത്തിയ ആന ഇതിനകം 15 കിലോമീറ്ററോളം ഓടിയിട്ടുണ്ട്.
എഫലിഫന്റ് സ്‌ക്വാഡും മയക്കുവെടി വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആനയെ തളക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രദമായിട്ടില്ല. കഴിഞ്ഞയാഴ്ച കുന്നംകുളത്തിനടുത്തുള്ള ചൂണ്ടലില്‍ ആനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications