കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
കണ്ണൂര്‍: രണ്ടു ദിവസമായി സംഘര്‍ഷം തുടരുന്ന കണ്ണൂരില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പട്ടുവം കണ്ണപുരം അരിയില്‍ സ്വദേശി ഷുക്കൂര്‍(20) ആണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ക്കൊപ്പം രണ്ടു പേര്‍ക്കുകൂടി വെട്ടേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നേരത്തെ പട്ടുവത്ത് സിപിഎം ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ക്കെതിരേ ആക്രമണം നടത്തിയ സംഘത്തിലുള്ളവര്‍ക്കാണ് വെട്ടേറ്റതെന്ന് സംശയമുണ്ട്. അരിയില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കൈരളിടിവി-ദേശാഭിമാനി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു.












Click it and Unblock the Notifications