മുടി കത്തിയ്ക്കല്‍: പിണറായിക്കെതിരെ കാന്തപുരം

രാഷ്ട്രീയക്കാര്‍ അവരുടെ കാര്യം നോക്കട്ടെ. രാഷ്ട്രീയമായി ഏതു പാര്‍ട്ടിയെ പിന്തുണച്ചാലും മതത്തില്‍ കൈവച്ചാല്‍ മറുപടി പറയും. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് വര്‍ഗീയത വളര്‍ത്തും. തിരുകേശത്തെ കുറിച്ച് രാഷ്ട്രീയക്കാക്കാര്‍ക്കെന്നല്ല മറ്റൊരു മതക്കാര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമില്ല. തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് മുസ്ലീം വിശ്വാസികളാണെന്നും കാന്തപുരം പറഞ്ഞു.
ഏത് മുടിയും കത്തിച്ചാല്‍ കരിയുമെന്നും ഇത്തരം അന്ധവിശ്വാസങ്ങളെ പാര്‍ട്ടി എതിര്‍ക്കുമെന്നും പിണറായി പറഞ്ഞിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സെമിനാറില്‍ സംസാരിക്കവേയാണ് പിണറായിയുടെ പരാമര്‍ശം. ഇതിനുള്ള മറുപടിയായിട്ടാണ് കാന്തപുരത്തിന്റെ പ്രതികരണം.












Click it and Unblock the Notifications