തൃശൂരില്‍ യുവാവിനെ പുലി ആക്രമിച്ചു

പീച്ചി ഒളങ്കര സ്വദേശി മത്തായിയുടെ മകന്‍ എല്‍സനെ (27)യാണ് പുലി ആക്രമിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം.
ജോലി കഴിഞ്ഞ് പുഴയില്‍ കുളിയ്ക്കാനെത്തിയ യുവാവിന്റെ ദേഹത്തേക്ക് പുലി ചാടിവീഴുകയായിരുന്നു.
യുവാവിന്റെ ദേഹമാസകലം പുലി കടിച്ചുകീറി. എല്‍സന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് പുലിയെ ഓടിക്കുകയായിരുന്നു. യുവാവിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications