Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവങ്ങളേക്കാളേറെ ആള്‍ദൈവങ്ങള്‍: പിണറായി

Pinarayi Vijayan
വടകര: ഏതു മുടി കത്തിച്ചാലും കത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതിന്റെ പേരില്‍ വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടരും ഇല്ലെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയപ്പെടുന്നുവെന്നതിന് തെളിവാണിത്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്നും പിണറായി അഭിപ്രായപ്പെട്ടു.

പൂജാമുറിയില്‍ ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളെയാണ് കാണാനാവുക. വീടെടുക്കുമ്പോള്‍ തന്നെ പൂജാമുറിക്കുള്ള സ്ഥലം കൂടി കാണുന്ന സ്ഥിതിവിശേഷമാണുള്ളത്. പുതിയ പൂജാവിഗ്രഹങ്ങള്‍ ഉണ്ടാകുന്നു. പൂജാമുറിയില്‍ ഇക്കാലത്ത് ഇടം പിടിക്കുന്നത് ആള്‍ദൈവങ്ങളാണ്. വളരെ പരിതാപകരമായ അവസ്ഥയാണ് ഇതെന്നും പിണറായി പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാദാപുരം റോഡിലെ സുകുമാര്‍ അഴീക്കോട് നഗറില്‍ വാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും ചട്ടമ്പിസ്വാമികളും സംസ്‌കാരത്തെ രാഷ്ട്രീയവത്കരിച്ച ആദ്യകാല മഹാത്മാക്കളില്‍ പ്രമുഖസ്ഥാനം അര്‍ഹിക്കുന്നവരാണ്. എന്നാല്‍ ഇക്കാര്യം തങ്ങള്‍ പറയുമ്പോള്‍ ഇതിനെതിരെ എന്‍എസ്എസും എസ്എന്‍ഡിപിയും രംഗത്തു വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും പിണറായി ചോദിച്ചു.

പരിമിതമായ യുക്തി ബോധം പോലും തകര്‍ത്തെറിയപ്പെടുന്ന അവസ്ഥായാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+