കല്ലേറില്‍ പി ജയരാജനും രാജേഷിനും പരിക്ക്
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനത്തിന് നേര്‍ക്ക് കല്ലേറ്. തളിപ്പറമ്പ് അരിയില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ പരിക്കേറ്റ പി. ജയരാജനെയും ടി.വി. രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
ഞായറാഴ്ച സിപിഎം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസിനും നേരേ അരിയില്‍ വ്യാപകമായ തോതില്‍ അക്രമങ്ങള്‍ നടന്നിരുന്നു. ഇവിടം സന്ദര്‍ശിക്കാനെത്തിയപ്പോഴാണു കല്ലേറുണ്ടായത് 25 ഓളം വരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകരാണു കല്ലെറിഞ്ഞതെന്നു ജയരാജന്‍ പറഞ്ഞു.
സിപിഎം ഏരിയാ സെക്രട്ടറി വാസുദേവന്‍, ഏരിയാ കമ്മിറ്റി അംഗം ബാലകൃഷ്ണന്‍ എന്നിവരും കാറിലുണ്ടായിരുന്നു. കൈരളി ടിവി സംഘത്തിനു നേരേയും അക്രമമുണ്ടായി. സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍പോലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച നടന്ന അക്രമത്തില്‍ സിപിഎം പറപ്പൂല്‍ ബ്രാഞ്ച് സെക്രട്ടറി കുനൂല്‍ രാജനടക്കം മൂന്നു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.












Click it and Unblock the Notifications