കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവറ തുറന്നു; മഹാനിധിയുടെ കണക്കെടുപ്പ് തുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: മഹാനിധി കണ്ടെത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നുള്ള കണക്കെടുപ്പുകള്‍ ആരഭിയ്ക്കുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ശ്രീകോവിലിനു സമീപത്തു പ്രത്യേകം തയാറാക്കിയ സ്ഥലത്താണു നിധിയുടെ മൂല്യനിര്‍ണയം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ ഇ, എഫ് നിലവറകള്‍ തുറന്നാണ് മൂല്യനിര്‍ണയം ആരംഭിയ്ക്കുന്നത്. ഇതിലെ വസ്തുവകകള്‍ എണ്ണിത്തീര്‍ന്ന ശേഷമാകും മറ്റു നിലവറകള്‍ തുറക്കുക. നിമയക്കുരുക്കുകളുള്ളതിനാല്‍ സി,ഡി നിലവറകള്‍ ഇപ്പോള്‍ തുറക്കില്ല. കൂടുതല്‍ നിധിശേഖരമുണ്ടെന്ന് കരുതപ്പെടുന്ന എ, ബി നിലവറകള്‍ പിന്നീടാകും മൂല്യനിര്‍ണയത്തിനു വിധേയമാക്കുക.

മൂല്യനിര്‍ണയത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആഭ്യന്തരവകുപ്പു നല്‍കുന്ന പ്രത്യേക പാസുള്ളവരെ മാത്രമേ മൂല്യനിര്‍ണയം നടക്കുന്ന ഭാഗത്തേക്കു കടത്തിവിടുകയുള്ളു. ക്ഷേത്രാചാരത്തിനു തടസമുണ്ടാകാത്ത തരത്തിലാണു ക്രമീകരണം.

കോടതി നിയോഗിച്ച സമിതി അംഗങ്ങളെ കൂടാതെ പുരാവസ്തു വിദഗ്ധര്‍, കെല്‍ട്രോണില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കാണ് അകത്തു കടക്കാനാവുന്നത്. ഇവര്‍ക്കുള്ള വസ്ത്രങ്ങളും പ്രത്യേകം നല്‍കും.

മൂല്യനിര്‍ണയം നടക്കുന്ന ഭാഗത്തു 15 നിരീക്ഷണ കാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇവയ്ക്കായി പ്രത്യേകം കണ്‍ട്രോള്‍ റൂം തയാറാക്കും. കണ്‍ട്രോള്‍ റൂമിന്റെ ചുമതല ക്ഷേത്രച്ചുമതലയുള്ള പ്രത്യേക സംഘത്തിനാണ്. നടപടികള്‍ റിക്കാര്‍ഡ് ചെയ്ത് സൂക്ഷിയ്്ക്കും.

English summary
The mammoth task of sorting out and documenting all the treasure found in Kerala's Sri Padmanabhaswamy temple will begin on Monday as ordered by the Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X