വിദേശപണം ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകുന്നു

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 139.26 പോയിന്റ് വര്‍ധിച്ച് 18428.61ലും ദേശീയ സൂചികയായ നിഫ്റ്റി 42.85 പോയിന്റ് ഉയര്‍ന്ന് 5607.15ലും വില്‍പ്പന അവസാനിപ്പിച്ചു. യൂനിടെക് ഇന്ത്യ, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്, അദാനി പവര്‍ ലിമിറ്റഡ്, ജെറ്റ് എയര്‍വെയ്‌സ്, ബജാജ് ഫിന്‍സെര്‍വ് കമ്പനികളാണ് ഏറെ നേട്ടമുണ്ടാക്കിയത്.
ഇന്ത്യ ബുള്‍ ഫിന്‍സര്‍വീസ്, അപ്പോളോ ഹോസ്റ്റിപിറ്റല്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, പവര്‍ഫിനാന്‍സ് ഓഹരികള്‍ക്ക് ചെറിയ തോതില്‍ തിരിച്ചടിയേറ്റു.
ഏറ്റവും കൂടുതല്‍ ചെറുകിട നിക്ഷേപകര്‍ കുടുങ്ങി കിടക്കുന്ന ടാറ്റാ സ്റ്റീല്‍ 2.79 ശതമാനം മുന്നോട്ടുയര്‍ന്ന് 491.35ല്‍ ക്ലോസ് ചെയ്തത് ശ്രദ്ധേയമായി.












Click it and Unblock the Notifications