അധ്യാപിക പൂട്ടിയിട്ട നഴ്‌സറി വിദ്യാര്‍ഥി മരിച്ചു
കര്‍ണാല്‍: ഗൃഹപാഠം ചെയ്യാത്തതിന് ടീച്ചര്‍ ഇരുട്ടു മുറിയില്‍ പൂട്ടിയിട്ട ആറുവയസ്സുകാരന്‍ മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം.
രാജ്കുല്‍ ഗവണ്‍മെന്റ് സ്‌കൂളിലെ കെ. ജി വിദ്യാര്‍ഥിയായിരുന്ന പങ്കജ് ആണ് മരിച്ചത്. ഹോം വര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞ് ഒന്നര മാസം മുന്‍പാണ് അധ്യാപിക കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടത്.
സ്‌കൂള്‍ സമയം കഴിഞ്ഞതോടെ അധ്യാപിക കുട്ടിയെ പുറത്തിറക്കാതെ മടങ്ങി. പിന്നീട് മൂത്ത സഹോദരനാണ് പൂട്ടിയിട്ട മുറിയ്ക്കുള്ളില്‍ പങ്കജിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭക്ഷണം കഴിക്കാതാവുകയും രോഗബാധിതനാവുകയും ചെയ്ത കുട്ടിയെ വീട്ടുകാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്നുണ്ടായ കടുത്ത മാനസികാഘാതമാണ് ഒടുവില്‍ മരണത്തില്‍ കലാശിച്ചതെന്ന് പങ്കജിന്റെ ബന്ധുക്കള്‍ പറയുന്നു. സംഭവം നടന്നിട്ട് ഒരു മാസമായെങ്കിലും അധ്യാപികക്കെതിരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications