Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുക്കാസില്‍ കവര്‍ച്ച; പോയത് 40 കിലോ സ്വര്‍ണം

തിരുപ്പൂര്‍: തിരുപ്പൂരിലെ ആലുക്കാസ് ജ്വല്ലറിയില്‍ ന്‍ കവര്‍ച്ച. 40കിലോ സ്വര്‍ണഭാരണങ്ങളും വജ്രാഭരണങ്ങളും മോഷണം പോയതായാണ് അറിയുന്നത്. വജ്രാഭരണങ്ങള്‍ക്ക് മാത്രം ഏതാണ്ട് മൂന്ന് കിലോയോളം തൂക്കം വരും. മോഷണമുതലിന് പതിനാല് കോടിയോളം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി നടന്ന മോഷണം രാവിലെ കട തുറന്നപ്പോഴാണ് അറിയുന്നത്.

കടയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ ജുവിലറിക്ക് അകത്തുകടന്നത്. രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. കടയ്ക്കുള്ളില്‍ കള്ളന്‍മാര്‍ കൈവെയ്ക്കാത്തതായി ഒന്നുമില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. സേഫുകള്‍ പോലും തുറന്നു പരിശോധിച്ച മോഷ്ടാക്കള്‍ വെള്ളിയാഭരണങ്ങള്‍ മാത്രമാണ് കൊണ്ടു പോകാതിരുന്നത്.

ന്ന് മാസം മുമ്പാണ് തിരുപ്പൂരിലുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസ് കൊള്ളയടിച്ച് 3 കോടി വിലയുള്‍ല ആഭരണങ്ങള്‍ കള്ളന്മാര്‍ മോഷ്ടിച്ചത്. ഇതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് തിരൂപ്പൂരില്‍ മലയാളിയുടെ മറ്റൊരു വ്യാപാരസ്ഥാപനത്തിലും വന്‍ മോഷണം നടന്നിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+