വധു കാമുകനൊപ്പം മുങ്ങി; വിവാഹദിനത്തില്‍ സംഘര്‍ഷം
ചവറ: വിവാഹദിവസം പുലര്‍ച്ചെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിന് വധു വരന്മാരുടെ ബന്ധുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവച്ചു. പന്മന സ്വദേശിനിയായ യുവതിയാണ് വിവാഹദിനത്തില്‍ അതിക്രമം കാണിച്ചത്.
കൊട്ടുകാട് സ്വദേശിയായ യുവാവുമായിട്ടായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹദിവസം പുലര്‍ച്ചെ പെണ്‍കുട്ടി കാമുകന്റെയൊപ്പം പോയി. എന്നാല്‍ ഈ സംഭവമൊന്നുമറിയാതെ വരന്റെ ബന്ധുക്കള്‍ ഓഡിറ്റോറിയത്തിലെത്തി. തുടര്‍ന്നാണ് വധുവിനെ കാണാനില്ലെന്ന വിവരം അവര്‍ അറിയുന്നത്.
തുടര്‍ന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമായി. ചവറ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുകൂട്ടരെയും ശാന്തരാക്കിയത്.












Click it and Unblock the Notifications