കേരളപൊലീസിന് നാവികരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

പോലീസിന്റെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന ജഡ്ജിയുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലം രൂപത മതബോധന ഡയറക്ടറായ ഫാ.റോള്‍ഡന്‍ ജേക്കബാണ് ഇറ്റാലിയന്‍ ഭാഷ മൊഴിമാറ്റം നടത്തിയത്.
കേരള പൊലീസ് നല്ല രീതിയില്‍ തന്നെയാണ് ഇടപെടുന്നതെന്നും അതിനാല്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്. റിമാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്ന കാര്യം അറിയിച്ചപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെയാണ് നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണെ അത് കേട്ടു നിന്നത്.
ഏതു തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പരിശോധിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ കപ്പല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.












Click it and Unblock the Notifications