കപ്പല്‍ക്കൊല: ഇറ്റലി ഹൈക്കോടതിയിലേക്ക്

സംഭവത്തില്‍ കേരള പൊലീസ് എടുത്തിരിയ്ക്കുന്ന നടപടികളില്‍ കടുത്ത അതൃപ്തിയാണ് ഇറ്റലിയ്ക്കുള്ളത്. ഇന്ത്യയിലെ നിയമം ഇറ്റലിക്ക് ബാധകമല്ലെന്നും സംഭവത്തില്‍ പ്രതിസ്ഥാനത്ത് ഇറ്റാലിയന്‍ നാവികരാണെന്നും ഇവര്‍ക്കെതിരേ ഏതെങ്കിലും തരത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇറ്റലിക്ക് മാത്രമേ അധികാരമുള്ളുവെന്നുമാണ് കോണ്‍സുലേറ്റിന്റെ വാദം. അതുകൊണ്ട്് തന്നെ നാവികരെ വിട്ടുനല്‍കണമെന്നും കോണ്‍സുലേറ്റ് ഹര്‍ജിയില്‍ ആവശ്യപ്പെടും.
മത്സ്യത്തൊഴിലാളികളെ വെടിവെയ്ക്കാനുപയോഗിച്ച തോക്ക് വിട്ടുനല്‍കാനും കപ്പല്‍ അധികൃതര്‍ തയാറായിട്ടില്ല. വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അല്ലെന്നും അതുകൊണ്ടു തന്നെ ഇന്ത്യന്‍ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാനാകില്ലെന്നും കോണ്‍സുലേറ്റ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.












Click it and Unblock the Notifications