അപകടമുണ്ടായത് ബ്രേക്ക് പോയതിനാല്‍
കോട്ടയം: ഈരാറ്റുപേട്ടയ്ക്കടുത്ത് വെള്ളിക്കുളത്ത് അപകടമുണ്ടായത് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനാലാണെന്ന് റിപ്പോര്‍ട്ട്.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അപകട സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പുറകില്‍ വച്ച് തന്നെ വണ്ടിയുടെ ബ്രേക്ക് നഷ്ടമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അവിടെ അര മണിക്കൂറോളം നിര്‍ത്തിയിട്ട ശേഷമാണ് യാത്ര ആരംഭിച്ചത്.
ബ്രേക്കില്ലാത്തതിനാല്‍ പതുക്കെ പോകാമെന്നാണ് തീരുമാനിച്ചത്. അപകട സമയത്ത് ഡ്രൈവര്‍ ബ്രേക്ക് പോയേ എന്നു വിളിച്ചു പറഞ്ഞതായും ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നു. വാഹനത്തിന്റെ ബ്രേക്ക് ശരിയാക്കാതെ യാത്ര തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഇവരുടെ അഭിപ്രായം.












Click it and Unblock the Notifications