Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം

Kottayam
വാഗമണ്‍: ഈരാറ്റുപേട്ടയ്ക്കടുത്ത് വെള്ളിക്കുളത്ത് മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശികളാണ് മരിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള വാദ്യമേള സംഘമാണ് അപകടത്തില്‍ പെട്ടത്. പുള്ളിക്കാനത്ത് ഒരു പരിപാടിയില്‍ ചെണ്ടമേളം അവതരിപ്പിച്ച ശേഷം മുഹമ്മയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍.

150 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടെമ്പോ ട്രാവലര്‍ ആണ് അപകടത്തില്‍ പെട്ടത്. 22 പേര്‍ ബസിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നു പേര്‍ അപകടസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

ഡ്രൈവര്‍ ഉറങ്ങിയതായിരിക്കാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്നയുടനെ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി വടം കെട്ടി കൊക്കയിലേക്കിറങ്ങി വിപുലമായ തെരച്ചില്‍ നടത്തുകയായിരുന്നു.

മരിച്ച രണ്ടു പേരുടെ മൃതദേഹം ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+