Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുകേശം: പിണറായിക്ക് പിന്തുണയുമായി വിഎസ്

VS Achuthanandan
കോഴിക്കോട്: തിരുകേശ വിവാദത്തില്‍ പിണറായി വിജയന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. തിരുകേശം സംബന്ധിച്ച കാര്യത്തില്‍ പിണറായി പ്രതികരിച്ചതില്‍ തെറ്റില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുകയെന്നത് കേരളത്തിലെ ജനങ്ങളുടെ പൗരാവകാശമാണ്. പക്ഷെ മതസൗഹാര്‍ദ്ദത്തിന് കോട്ടം വരാത്ത രീതിയിലായിരിക്കണം ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടത്തേണ്ടത്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.

മുടി കത്തിച്ചാല്‍ കത്തുമെന്ന പിണറായിയുടെ അഭിപ്രായത്തിനെതിരേ പ്രമുഖ മതപണ്ഡിതനായ കാന്തപുരം എപി അബൂബക്കര്‍ തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് മതപണ്ഡിതന്‍മാരാണെന്നും രാഷ്ട്രീയപ്രവര്‍ത്തകര്‍ മതകാര്യത്തില്‍ ഇടപെടേണ്‌ടെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. അങ്ങനെയുണ്ടായാല്‍ അത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തുമെന്നും കാന്തപുരം പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയിലാണ് വിഎസ് പിണറയായിയുടെ പ്രസ്താവനയെ ന്യായീകരിച്ചത്. അതേസമയം ഒരു മതവിഭാഗത്തെയും വെറുപ്പിക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ലെന്നും വി.എസ് വ്യക്തമാക്കി. കാന്തപുരം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നേ ഉള്ളുവെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+