Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

Hartal
കണ്ണൂര്‍: രാഷ്ട്രീയ അക്രമങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച കണ്ണൂരില്‍ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വാഹനങ്ങളൊന്നും ഓടുന്നില്ല, കടകളും അടഞ്ഞുകിടക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ സബ്ഡിവിഷന്റെയും തളിപ്പറമ്പ്, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, മട്ടന്നൂര്‍ സര്‍ക്കിളുകളുടെ പരിധിയിലും പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പട്ടുവത്ത് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയ്ക്കും നേരെ അക്രമം ഉണ്ടാകുകയും പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പട്ടുവം അരിയില്‍ പ്രദേശത്ത് ഞായറാഴ്ച ലീഗ് ആക്രമണത്തില്‍ ഏതാനും സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഥലം സന്ദര്‍ശിക്കാന്‍ പോയ പി.ജയരാജനും ടി.വി.രാജേഷും ഉള്‍പ്പെടെ നേതാക്കള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇതോടെ പ്രദേശത്തെ സംഘര്‍ഷാവസ്ഥ രൂക്ഷമായി.
കല്ലേറിലും അക്രമങ്ങളിലുമായി നേതാക്കള്‍ ഉള്‍പ്പെടെ 11പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്. കണ്ണപുരം പഞ്ചായത്തിലെ കീഴറ വള്ളുവന്‍കടവിലാണ് ലീഗ് പ്രവര്‍ത്തകനും എം.എസ്.എഫ്. നേതാവുമായ പുതിയാറമ്പത്ത് ഷുക്കൂറി(25)നെ തിങ്കളാഴ്ച ഉച്ചയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. എം.എസ്.എഫ്. തളിപ്പറമ്പ് മണ്ഡലം ട്രഷററാണ് ഷുക്കൂര്‍.

കീഴറ വള്ളുവന്‍കടവ് എടോത്ത്‌വയല്‍ കൈപ്പാടിനടുത്തായി വയലിലാണ് മൃതദേഹം കണ്ടത്. നെഞ്ചിന് വലതുഭാഗത്തായി ആഴത്തിലുള്ള മുറിവുണ്ട്. ഷുക്കൂറിന്റെ കൂടെയുണ്ടായിരുന്ന ബന്ധു പുതിയാറമ്പത്ത് സക്കറിയ (28)യെ കൈക്ക് വെട്ടേറ്റ നിലയില്‍ തളിപ്പറമ്പ് ലൂര്‍ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് മുസ്‌ലിംലീഗ് നേതൃത്വം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+