പിറവം: ചാനലില്‍ അണികളുടെ ലൈവ് കയ്യാങ്കളി
പിറവം: പിറവം ഉപതിരഞ്ഞെടുപ്പിന് ഇടതുവലതു മുന്നണികള്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങിയതോടെ അണികളിലും ആവേശം നിറയുന്നു. തിങ്കളാഴ്ച പിറവത്ത് പാര്‍ക്കില്‍ ഒരു ചാനല്‍ സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമം വാക്‌പോരിലും തുടര്‍ന്ന് കയ്യാങ്കളിയിലുമാണ് അവസാനിച്ചത്. സംഭവം ലൈവായതിനാല്‍ ലോകമൊട്ടുക്കുമുള്ള മലയാളികള്‍ ഇതുകാണുകയും ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അഡ്വ.അനൂപ് ജേക്കബും, എം.ജെ.ജേക്കബും, ബിജെപിയുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തിനാല്‍ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് പി.ജെ.തോമസും പങ്കെടുത്ത പരിപാടി ആരംഭിച്ചത്.
ചര്‍ച്ചയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീറോടെ മറുപടി പറഞ്ഞ് സ്ഥാനാര്‍ത്ഥികളുടെ ആവേശം അണികളിലേക്ക് പകര്‍ന്നതോടെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തി. കസേര ഉയര്‍ത്തി കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും ഇവിടെയുണ്ടായിരുന്ന നേതാക്കന്മാര്‍ ഇടപെട്ട് ശാന്തരാക്കി. ഇതിനിടെ താടിയെല്ലിന് പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകനായ ജോഷി ജോണിനെ പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്തായാലും ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അനൂപ് ജേക്കബും, എം.ജെ.ജേക്കബും കുറച്ചു സമയം സൗഹൃദ സംഭാഷത്തിലേര്‍പ്പെട്ട് ഹസ്താദാനം നല്‍കിയടാണ് പിരിഞ്ഞത്. ഇതോടെ അണികളും ശാന്തരായി പിരിഞ്ഞുപോയി.












Click it and Unblock the Notifications