നാവികരെ സിനിമാസംഘം രക്ഷപെടുത്തി
ടെഹ്‌റാന്‍: അപകടത്തില്‍ പെട്ട എണ്ണ കപ്പലിലെ നാവികരെ സിനിമാസംഘം രക്ഷപെടുത്തി. ഇറാന്‍ തീരത്തായിരുന്നു സംഭവം. ദുബയില്‍ നിന്ന് ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേയ്ക്ക് വന്ന എണ്ണകപ്പലിന് തീപിടിക്കുകയായിരുന്നു.
ഈ സമയത്ത് കടലില്‍ ഡോക്യുമെന്ററി ചിത്രീകരണത്തിലേര്‍പ്പെട്ടിരുന്ന സിനിമാസംഘം തങ്ങളുടെ ബോട്ടില്‍ നാവികരെ രക്ഷപെടുത്തുകയായിരുന്നു. ഒരു വിദേശിയടക്കം ഒന്‍പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്.
എഞ്ചിന് തകരാറാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. ഒന്നരമണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications